വൈപ്പിൻ : ലോക്ക് ഡൗണിൽ നിറുത്തിവെച്ചിരുന്ന മത്സ്യക്കച്ചവടം ഇന്നുമുതൽ മുനമ്പം ഫിഷിംഗ് ഹാർബറിൽ ആരംഭിക്കുമെന്ന് തരക് അസോസിയേഷൻ അറിയിച്ചു. ലോക്ക് ഡൗൺ നിയമങ്ങൾ പാലിച്ച് കച്ചവടം നടത്തുന്നതിനായി മത്സ്യകയറ്റിറക്ക് തൊഴിലാളികളുടെ സംഘടനകളുടെയും കച്ചവടക്കാരുടെ സംഘടനകളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി സബ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മുനമ്പം മാതൃകാ ഫിഷിംഗ് ഹാർബറിലെ പ്രവർത്തനരീതി അനുസരിച്ചായിരിക്കും മിനി ഹാർബറിലെയും കച്ചവടം.