magarinside
ഐ.എൻ.എസ് മഗറിൽ പ്രവാസികൾക്ക് ഒരുക്കിയ സൗകര്യങ്ങൾ

കൊച്ചി: കൊവിഡിൽ കുടുങ്ങിയ 202 ഇന്ത്യക്കാരുമായി​ നാവികസേനയുടെ രണ്ടാമത്തെ യുദ്ധക്കപ്പൽ ഐ.എൻ.എസ് മഗർ മാലദ്വീപിൽ നി​ന്ന് ഇന്നലെ രാത്രി​ യാത്ര പുറപ്പെട്ടു. നാളെ കൊച്ചി​യി​ലെത്തും.

172 പുരുഷന്മാരും, 26 വനി​തകളും കപ്പലി​ലുണ്ട്. രണ്ട് പേർ ഗർഭി​ണി​കളാണ്.

ചെറുവിമാനങ്ങളും ഹെലികോപ്ടറുകളും ഇറങ്ങാൻ ഉപയോഗിക്കുന്ന കപ്പലാണ് മഗർ. കൊച്ചിയിലെ ദക്ഷിണ നാവികത്താവളം കേന്ദ്രമായാണ് പ്രവർത്തനം. യാത്രക്കാർക്കായി ബാഗേജുകൾ കയറ്റാനും മരുന്നുകൾ ശേഖരിക്കാനും ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയാണ് പുറപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് മാലദ്വീപി​ലെത്തി​.

കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രത്യേക കരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിക്കും. ഭക്ഷണവും കുടിവെള്ളവും ശേഖരിച്ചിട്ടുണ്ട്. കുട്ടികൾക്കും സ്ത്രീകൾക്കും പ്രത്യേക ഭക്ഷണസൗകര്യവും ഒരുക്കി. ഡൈനിംഗ് ഹാൾ, ശുചിമുറികൾ തുടങ്ങിയവയിൽ കൂട്ടംകൂടുന്നത് ഒഴിവാക്കാൻ തിരിച്ചിട്ടുമുണ്ട്.