കൊച്ചി: ആരോഗ്യസാമ്പത്തികസുരക്ഷ ഉറപ്പാക്കുന്ന ലോക്ക് ഡൗൺ ഇളവുകളാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് എസ്.ആർ.പി സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. അശോകൻ അഭിപ്രായപ്പെട്ടു. നാളെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യത്തിൽ ചർച്ച നടത്തുന്നുണ്ട്. വീണ്ടുമൊരു സമ്പൂർണ ലോക്ക് ഡൗൺ താങ്ങാൻ കഴിയുന്നതല്ല. ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്ന പാക്കേജുകൾക്കൊപ്പം വ്യാപാരവാണിജ്യവ്യവസായ സ്ഥാപനങ്ങളെക്കൂടി കൈപിടിച്ചുയർത്താനുള്ള പദ്ധതികൾ ആവിഷ്‌കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.