പള്ളുരുത്തി: ചെല്ലാനത്ത് കലാക്രമണം തടയുന്നതിന്റെ ഭാഗമായി ജിയോ ട്യൂബ് നിർമ്മാണം ഇന്നു മുതൽ വീണ്ടും തുടങ്ങും . കേരളകൗമുദി വാർത്തയെതുടർന്നാണ് നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ തുടങ്ങുന്നത്.2018 ലാണ് നിർമ്മാണം തുടങ്ങിയത് .അനുവദിച്ച സമയത്ത് ജോലികൾ തീർക്കാത്തതിനാൽ അധികൃതർ ഇയാളെ മാറ്റി പുതിയ ടെൻഡർ നൽകാൻ തീരുമാനിച്ചു. എന്നാൽ കരാറുകാരൻ കോടതിയെ സമീപിച്ചതിനാൽ ആറ് മാസം കൂടി സമയം അനുവദിക്കാൻ കോടതി വിധി വന്നു. എന്നാൽ ആ പറഞ്ഞ കാലാവധിയിലും ജോലികൾ തീർക്കാത്തതിനെ തുടർന്ന് പുതിയ ടെൻഡർ നൽകി. എറണാകുളത്തെ ഗ്രീൻ വേ സൊലൂഷൻ എന്ന സ്ഥാപനമാണ് കരാറെടുത്തത്.ഏപ്രിലിൽ നിർമ്മാണം ആരംഭിക്കേണ്ടതാണെങ്കിലും കൊറോണ രോഗഭീതിയുടെ പശ്ചാത്തലത്തിൽ നടന്നില്ല. കാലതാമസം ഉണ്ടായതിനാൽ ഇരുപത് ശതമാനം കൂടുതൽ തുക നൽകിയാണ് പദ്ധതി പുനരാരംഭിക്കുന്നത്. സബ്മറൈൻ പോണ്ട് ഉപയോഗിച്ച് മണിക്കൂറിൽ 200 എം ക്യൂബ് മണ്ണ് പമ്പ് ചെയ്യുന്ന അമ്പത് കുതിരശക്തിയുള്ള 2 മോട്ടോറുകളാണ് ഉപയോഗിക്കുന്നത്.ഏഴ് കോടി രൂപയാണ് നിർമ്മാണ തുക.

വേളാങ്കണ്ണി, ബസാർ, കമ്പനി പടി, വാച്ചാക്കൽ, ചെറിയ കടവ് തുടങ്ങിയ പ്രദേശങ്ങളിലാണ് പദ്ധതി

. ബാക്കിയുള്ള സ്ഥലങ്ങളിൽ കടൽഭിത്തി നിർമ്മിക്കുന്നതിനുള്ളനടപടികൾ താമസിയാതെ

പണി മുടങ്ങിയത് കൊറോണ രോഗഭീതിയുടെ പശ്ചാത്തലത്തിൽ