കോതമംഗലം: കോവിഡ് 19 ന്റെ പശ്ചാതലത്തിൽ വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും നാട്ടിലേക്ക് മടങ്ങി എത്തുന്നവർക്കായി താലൂക്കിൽ സജ്ജീകരിച്ചിട്ടുള്ള നെല്ലിക്കുഴിയിലെ മാർ ബസേലിയോസ് ഡന്റൽ കോളേജിലെന്യസംസ്ഥാനത്ത് നിന്നെത്തിയവരുമായി
കോതമംഗലത്തെ ക്വാറന്റൈൻ കേന്ദ്രത്തിൽ നിലവിൽ 39 പേർ നിരീക്ഷിണത്തിലുണ്ട്. തമിഴ്നാട് ,കർണാടകം, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നെത്തിയതാണിവർ75 മുറികളിൽ സജ്ജമാക്കിയിട്ടുള്ള ഇവിടെ ആദ്യ ദിവസം 52 പേർ ഉണ്ടായിരുന്നെങ്കിലും ഇതര സംസ്ഥാനത്തെ റെഡ് സോണിൽ ഉൾപ്പെടാത്തതും വീടുകളിൽ ക്വാറന്റൈനിൽ കഴിയാൻ സമ്മതമറിയിച്ചവരുമായ13 പേർ വീടുകളിലേക്ക് മടങ്ങിയതോടെയാണ് 39 പേരായി ചുരുങ്ങിയത്.ഇന്ദിരഗാന്ധി ദന്തൽ കോളേജ്, സെന്റ് ഗ്രിഗോറിയോസ് ദന്തൽ കോളേജ് എന്നിവിടങ്ങളിലും ക്വാറൻറയ്ൻ കേന്ദ്രങ്ങൾഒരുക്കിയിട്ടുണ്ട്. 75 മുറികൾ ഒരുക്കിയിട്ടുള്ള മാർ ബസേലിയോസ് ദന്തൽ കോളേജിലെ എല്ലാമുറികളിലും ആളുകൾ എത്തിച്ചേർന്നതിന് ശേഷം മറ്റ് കേന്ദ്രങ്ങളിലേക്കും മാറ്റും. ആന്റണി ജോൺ എം.എൽ.എ, ആർ.ഡി.ഒ സാബു കെ.ഐസക്, തഹസിൽദാർ റേച്ചൽ കെ.വർഗ്ഗീസ്, നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവി, ക്വാറന്റൈൻ സെന്റർ നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ എൻ.എസ്.ശ്രീകുമാർ കോതമംഗലം സി ഐ റ്റി.യൂനസ് ചെറുവട്ടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ഷെറിൻ സി.പി എന്നിവരുടെ നേതൃത്വത്തിലാണ് കേന്ദ്രത്തിന്റെ പ്രവർത്തനം നടക്കുന്നത്.