തൃപ്പൂണിത്തുറ: വീട്ടിൽ ചാരായം വാറ്റിയ പ്രവാസി മലയാളിതു.മരട് ഒറ്റപ്ലാമൂട്ടിൽ മാത്യു ചാക്കോയെ (52)തൃപ്പൂണിത്തുറ എക്‌സൈസ് റേഞ്ച്ഇൻസ്പെക്ടർ ബിജു വർഗ്ഗീസും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിൽ നിന്നും ഒരു ലിറ്റർ ചാരായവും 40 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. പ്രവാസിയായ ഇദ്ദേഹം യു ട്യൂബിൽ നിന്നുമാണ് ചാരായം ഉണ്ടാക്കുവാൻ പഠിച്ചതെന്നും
കോടതി റിമാൻഡ് ചെയ്തു.അന്വേഷണ സംഘത്തിൽ പ്രിവന്റിവ് ഓഫീസർ സതീശൻ, സിവിൽ എക്സൈസ് ഓഫീസർ.സുനിൽകുമാർ, ശ്യാംകുമാർ, വിനീത്, മനോജ്, റസീന എന്നിവരും ഉണ്ടായിരുന്നു.