കൊച്ചി: മാലദ്വീപിൽ കുടുങ്ങിയ 202 ഇന്ത്യക്കാരുമായി നാവികസേനയുടെ യുദ്ധക്കപ്പലായ മഗർ യാത്രതിരിച്ചു. നാളെ കൊച്ചിയിലെത്തും. യാത്രക്കാരിൽ 176 പേർ പുരുഷന്മാരും 26 പേർ സ്ത്രീകളുമാണ്. രണ്ടുപേർ ഗർഭിണികളാണ്. സമുദ്രസേതു ദൗത്യത്തിൽ പങ്കെടുക്കുന്ന രണ്ടാമത്തെ കപ്പലാണിത്.