ഉദയംപേരൂർ : അഖിലകേരള വിശ്വകർമ മഹാസഭ 1950 ാം നമ്പർ ഉദയംപേരൂർ ശാഖയുടെ നേതൃത്വത്തിൽ 60 കുടുംബങ്ങൾക്ക് ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ചെയ്തു. പൂത്തോട്ട ആശാരിപ്പറമ്പിൽ പുരുഷോത്തമന്റെ വസതിയിൽ നടന്ന ചടങ്ങിൽ ശാഖാ സെക്രട്ടറി ചന്ദ്രശേഖരൻ, പ്രസിഡന്റ് ടി.എൻ രാജു എന്നിവർ പങ്കെടുത്തു