പള്ളുരുത്തി: വ്യാജവാറ്റ് കേസിൽമൂന്ന് പേരെ പള്ളുരുത്തി പൊലീസ് അറസ്റ്റു ചെയ്തു. ഇടക്കൊച്ചി കണ്ണങ്ങാട്ട് ഉത്രാടം വീട്ടിൽ രജ്ഞിത്ത് (36) അയൽവാസികളായ തുരുത്തി പറമ്പിൽ ടെക്സൺ (39) തെക്കൂട്ട് വീട്ടിൽ സുധീർ (45) എന്നിവരെ എസ്.ഐ.വൈ. ദീപുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്.ഇന്നലെ രാവിലെ 11 മണിയോടെ രജ്ഞിത്തിന്റെ വീട്ടിൽ മൂവരും ചേർന്ന് വാറ്റുന്നതിനിടയിലാണ് അറസ്റ്റിലായത്. ചാരായവും കണ്ടെടുത്തു.