കൊച്ചി: ഗൾഫിൽ നിന്ന് തിരിച്ചെത്തുന്ന പ്രവാസികളെ സഹായിക്കാൻ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് വിനിയോഗിക്കണമെന്ന് ആർ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് അനു ചാക്കോ ആവശ്യപ്പെട്ടു.

തിരിച്ചുവരാൻ വിമാന ടിക്കറ്റ് വാങ്ങാൻ കഴിവില്ലാത്തവർക്ക് ഫണ്ടിൽ നിന്ന് സഹായം നൽകാൻ കേന്ദ്രസർക്കാർ മുൻകൈയെടുക്കണം. ജി.സി.സി രാജ്യങ്ങളിൽ വലിയതോതിൽ പിരിച്ചുവിടലും സ്ഥാപനങ്ങൾ അടച്ചുപൂട്ടലും നടക്കുകയാണ്. തൊഴിൽരഹിതരായി വരുന്നവർക്ക് ഉപജീവനത്തിനും പുനരധിവാസത്തിലും ഫണ്ട് വിനിയോഗിക്കാൻ തയ്യാറാകണമെന്ന് അനു ചാക്കോ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.