മൂവാറ്റുപുഴ: കാൽനൂറ്റാണ്ട് നീണ്ട കാത്തിരിപ്പ് സഫലമായതിന്റെ ആഹ്ലാദത്തിലാണിവർ. 58 കാരിയായ ഷീലഅമ്മയായി . സിസേറിയനിലൂടെയായിരുന്നു പ്രസവം. അമ്മയും കുഞ്ഞും മൂവാറ്റുപുഴയിലെ സബൈൻ ആശുപത്രിയിൽ സുഖമായിരിക്കുന്നു.കടയ്ക്കാവൂർ ലീല മന്ദിരത്തിൽ ആർ. ഷീല റിട്ട .ഫിഷറീസ് വകുപ്പ് ജോയിൻറ് ഡയറക്ടറായിരുന്നു. ഭർത്താവ് ബാലു കോളേജ് പ്രൊഫസറാണ്.മാതൃ ദിനത്തിൽ ഡോ. സബൈൻ ശിവദാസാണ് 58കാരി അമ്മയായ വിവരം അറിയിച്ചത്. ലോക്ക് ഡൗണിനു ശേഷം തിരുവനന്തപുരം ജില്ലയിലെ കടക്കാവൂരിലേക്ക് കുട്ടിയുമായി ദമ്പതികൾ മടങ്ങും. തിരുവനന്തപുരം ഉൾപ്പെടെ ഒട്ടേറെസ്ഥലങ്ങളിൽ ചികിത്സകൾ നടത്തിയെങ്കിലും ഒന്നും ഫലപ്രദമായില്ല. . പ്രായവും ആരോഗ്യവും അമ്മയാകണമെന്ന മോഹത്തിനു തടസമായില്ല. കഴിഞ്ഞ വർഷമാണ് ബന്ധുകൂടിയായ ഡോ.സബൈൻ ശിവദാസിന്റെആശുപത്രയിൽ എത്തിയത് .