മൂവാറ്റുപുഴ: ലോക്ക് ഡൗൺ മൂലം ദുരിതത്തിലായ ആയിരത്തോളം കുടുംബങ്ങൾക്ക് കടാതി റൂറൽ സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ സൗജന്യമായി ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. 13 ഇനം ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റുകൾ സംഘം ഭരണ സമിതി അംഗങ്ങളും ജീവനക്കാരും ചേർന്ന് വീടുകളിൽ എത്തിച്ച് നല്കി. കഴിത്ത വിഷുദിനത്തിൽ വീടുകളിൽ സൗജന്യമായി സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ പച്ചക്കറി കിറ്റുകളും എത്തിച്ച് നല്കിയിരുന്നു. കിറ്റുകളുടെ വിതരണോദ്ഘാടനം സംഘം പ്രസിഡൻ്റ് പി.പി.എൽദോസ് നിർവഹിച്ചു. സെക്രട്ടറി ജിജി ജോർജ്, ഭരണ സമിതി അംഗങ്ങളായ ഷേർളി പൗലോസ്, അമൽ ബാബു, ഷീനാ ജോസ്, ഷൈനാ സാജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.