fireforce
മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോയും ബസുകളും അഗ്നിശമന രക്ഷാസേന അണുവിമുക്തമാക്കുന്നു

മൂവാറ്റുപുഴ: കെ.എസ്.ആർ.ടി.സി ഡിപ്പോയും ബസുകളും അഗ്‌നിശമന രക്ഷാസേന അണുവിമുക്തമാക്കി. കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും പ്രവാസികളെ വിവിധ സ്ഥലങ്ങളിലേയ്ക്ക് എത്തിച്ചത് കെ.എസ്.ആർ.ടി.സി ബസുകളിലായിരുന്നു. മൂവാറ്റുപുഴ ഡിപ്പോയിലെ 10 ബസുകൾ ഇതിനായി ഉപയോഗിച്ചിരുന്നു. കൂടാതെ തുറമുഖത്ത് കപ്പൽ മാർഗമെത്തിയ പ്രവാസികളെ വിവിധസ്ഥലങ്ങളിലേക്കെത്തിക്കുന്നതിനും ഇവിടെ നിന്നും ബസുകൾ പോയിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ കെ. ജാഫർഖാന്റെ നേതൃത്വത്തിൽ സേനാംഗംങ്ങളായ ടി.എസ്. പ്രണവ്, പി.സുബ്രഹ്മണ്യൻ, അൻസാർ റാഫി എന്നിവർ ചേർന്നാണ് ഡിപ്പോയും ബസുകളും അണുവിമുക്തമാക്കിയത്. വരും ദിവസങ്ങളിലും ബസുകൾ അണു വിമുക്തമാക്കൽ ജോലി തുടരുമെന്ന് അഗ്‌നിശമന രക്ഷാസേന അറിയിച്ചു.