foodkit
എസ്.എൻ.ഡി.പി യോഗം പച്ചാളം ശാഖയിലെ ശങ്കരാനന്ദസ്വാമി സ്‌മാരക കുടുംബ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭക്ഷധാന്യക്കിറ്റ് വിതരണം ഡോ.എ.കെ. ബോസ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: എസ്.എൻ.ഡി.പി യോഗം പച്ചാളം ശാഖയിലെ ശങ്കരാനന്ദസ്വാമി സ്‌മാരക കുടുംബയൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭക്ഷധാന്യക്കിറ്റുകൾ വിതരണം ചെയ്തു. ശാഖാ സെക്രട്ടറി ഡോ.എ.കെ. ബോസ് ഉദ്ഘാടനം ചെയ്തു. ടി.ആർ. രാജേഷ് ഏറ്റുവാങ്ങി. ശാഖാകമ്മിറ്റിഅംഗം കെ.പി. ഷിജു, കൺവീനർ സി.കെ. കുമാരി, ജോയിന്റ് കൺവീനർ സി.എ. മണി, കെ.എസ്. അഖിൽ, വി.വി. മധുസൂദനൻ എന്നിവർ നേതൃത്വം നൽകി.