കൊച്ചി : കേന്ദ്രസർക്കാർ ആരോഗ്യസേതു ആപ്പ് നിർബന്ധമാക്കിയതിനെതിരെ എറണാകുളം സൗത്ത് കളമശേരിയിലെ ലീത ഇൻഡസ്ട്രീസ് മാനേജിംഗ് പാർട്ണർ ജാക്‌സൺ മാത്യു ഹൈക്കോടതിയിൽ ഹർജി നൽകി. സ്വകാര്യ സ്ഥാപനങ്ങളിൽ ഉൾപ്പെടെ ജീവനക്കാർ ആരോഗ്യസേതു ഉപയോഗിച്ചില്ലെങ്കിൽ സ്ഥാപന മേധാവികൾക്കാണ് ഉത്തരവാദിത്വമെന്നും ആപ്പ് ഡൗൺലോഡ് ചെയ്തില്ലെങ്കിൽ ശിക്ഷാനടപടി സ്വീകരിക്കുമെന്നും മേയ് ഒന്നിലെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു. ഇതു നിയമവിരുദ്ധമാണെന്നും കൊവിഡ് രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആരെയും നിർബന്ധിക്കാൻ കഴിയില്ലെന്നും ഹർജിയിൽ പറയുന്നു.