sdpl
മണ്ണെടുത്ത് ചെളിക്കുഴിയായി മാറിയ ഈട്ടിപ്പാറ-മോഡേൺപടി റോസ്

കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്ത് ഭരണസമിതിയുടെ അനൗദ്യോഗിക ഒത്താശയോടെ നെല്ലിമറ്റം ഈട്ടിപ്പാറ- മേഡേൺപടി റോഡ് കുഴിച്ച് മണ്ണെടുത്തത് ജനങ്ങൾക്ക് നടക്കാൻ പറ്റാത്ത അവസ്ഥയിലായി. നൂറുക്കണക്കിന് കാൽനടയാത്രക്കാരും വിദ്യാർത്ഥികളും ഇരുചക്രവാഹനങ്ങളും നിത്യേന കടന്നു പോകുന്ന വഴിയാണ് സഞ്ചാരയോഗ്യമല്ലതായി മാറിയിരിക്കുന്നത്. ഭരിക്കുന്ന പാർട്ടിയിലെ ഗ്രൂപ്പിസവും ഇടത് വലത് പാർട്ടികളുടെ രാഷ്ട്രീയ ലാഭവും വരാൻ പോകുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ ലക്ഷ്യം വച്ചുള്ള പകപോക്കലുമാണ് റോഡ് സഞ്ചാരയോഗ്യമല്ലാതാവാൻ കാരണമെന്നും അടിയന്തിരമായി റോഡ് വീതി കെട്ടി ടാർ ചെയ്ത് വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു.