കൊച്ചി : ലോക്ക് ഡൗൺ കാലത്തെ വൈദ്യുതിചാർജിൽ ഇളവ് നൽകണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി യുവജനവിഭാഗം എറണാകുളം കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ ധർണ നടത്തി. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ രഞ്ജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. ഷുഹൈബ് അസീസ്, മുജീബ് കൊച്ചങ്ങാടി, അനീഷ് പി.എച്ച് തുടങ്ങിയവർ സംസാരിച്ചു.