കോതമംഗലം: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ പോസ്റ്റോഫീസിൽ പോകാതെ വിവിധ സേവനങ്ങൾ വീട്ടിലിരുന്ന് ഉപയോഗിക്കുന്നതിന് കേരള പോസ്റ്റൽ സർക്കിൾ മൊബൈൽ ആപ്ലിക്കേഷൻ ഒരുക്കി.. എന്റെ തപാൽ എന്ന ആൻഡ്രോയിഡ് ആപ്ലിക്കേഷനിലൂടെയാണ് പോസ്റ്റ് ഓഫീസിൽ പോകാതെ അവശ്യ സേവനങ്ങൾ പോസ്റ്റ്മാൻ വഴി വീട്ടുപടിക്കൽ ലഭ്യമാകുന്നത്. ആധാർ അധിഷ്ഠിത പേമെന്റ് സംവിധാനത്തിലൂടെയുള്ള പണം പിൻവലിക്കൽ, ഇന്ത്യൻ പോസ്റ്റ് പേമെന്റ് ബാങ്കിൽ നിന്നും പണം പിൻവലിക്കൽ, അവശ്യമരുന്നുകൾ അയക്കലും സ്വീകരിക്കലും തുടങ്ങിയ സേവനങ്ങൾ ആപ്പ് ഉപയോഗിച്ച് ലഭിക്കും. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും കേരള പോസ്റ്റൽ സർക്കിളിന്റെ വെബ് പേജായ httssp:keralapost.gov.in നിന്നും ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം