ആലുവ: ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിൽ അറവുശാലകളിൽ ഇറച്ചിക്ക് അമിത വില ഈടാക്കുകയാണെന്നും പഞ്ചായത്ത് വിഷയത്തിൽ ഇടപെടണമെന്നും ബി.ജെ.പി ചൂർണിക്കര പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കച്ചവടക്കാർക്ക് തോന്നിയ വിലയാണ് ഈടാക്കുന്നത്. പഞ്ചായത്തിൽ ഒരു ഡസനോളം അറവ് ശാലകളുണ്ടെങ്കിലും പലതും ലൈസൻസ് ഇല്ലാത്തവയാണ്. കൊവിഡിന്റെ പശ്ചാത്തലത്തിലും സ്വയം വില നിശ്ചയിച്ച് വില്പനടത്തുന്നതിനെതിരെ പഞ്ചായത്ത് അധികൃതർ ഇടപെടണമെന്ന് ബി.ജെ.പി ചൂർണ്ണിക്കര പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി രാജേഷ് കുന്നത്തേരി ആവശ്വപ്പെട്ടു.