ആലുവ: സാമൂഹിക അകലം പാലിക്കാതെ പെൻഷൻ വാങ്ങാൻതിരക്ക് . ഇന്നലെ രാവിലെ 11 മണിയോടെ ആലുവ സബ് ട്രഷറിയിലായിരുന്നു സംഭവം. രാവിലെ പത്ത് മണി മുതൽ ട്രഷറിയിൽ പെൻഷൻ വാങ്ങാൻ മുതിർന്ന പൗരന്മാരുടെ തിരക്കായിരുന്നു. ട്രഷറിയിൽ ജീവനക്കാർ കുറവായതിനാൽ ഇടപെടാനായില്ല. ഇതിനിടയിൽ സ്ഥലത്തെത്തിയ ബി.ജെ.പി നിയോജക മണ്ഡലം സെക്രട്ടറി പ്രീത രവിഇടപെട്ട് ട്രഷറിക്ക് അകത്തും പുറത്തുമായി അകലം പാലിച്ച് നിർത്തുകയായിരുന്നു. മുതിർന്നവർക്ക് ഇരിക്കുന്നതിനുള്ളസൗകര്യവും ഒരുക്കി കൊടുത്തു.