കൊച്ചി: മലേഷ്യയിലെ കോലാലമ്പൂരിൽ നിന്ന് കൊച്ചിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിൽ നാടണഞ്ഞത് 174 പ്രവാസികൾ. 131 പുരുഷന്മാരും 43 സ്ത്രീകളും യാത്രക്കാരുണ്ടായിരുന്നു. ഇതിൽ 10 വയസിൽ താഴെയുള്ള 12 കുട്ടികളും 8 ഗർഭിണികളും 75 വയസിന് മേൽ പ്രായമുള്ള ഒരാളും ഉണ്ടായിരുന്നു.

നാലുപേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 130 പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലാക്കി. 40 പേരെ സ്വന്തം വീടുകളിൽ നിരീക്ഷണത്തിനയച്ചു.

യാത്രക്കാരെ 14 കെ.എസ്.ആർ.ടി.സി ബസുകളിലും നാലു സ്വകാര്യ ടാക്‌സികളിലും 11 എയർപോർട്ട് ടാക്‌സികളിലുമായാണ് വിവിധ സ്ഥലങ്ങളിൽ എത്തിച്ചത്. എറണാകുളം ജില്ലയിലെ 31 ൽ 23 പേരെ കൊവിഡ് കെയർ സെന്ററുകളിലും 8 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.

ആശുപത്രിയിൽ
പാലക്കാട് ജില്ലാ ആശുപത്രി 1
വയനാട് കോവിഡ് ആശുപത്രി 1
കണ്ണൂർ കോവിഡ് ആശുപത്രി 1
കാസർകോട് കോവിഡ് ആശുപത്രി 1

യാത്രക്കാർ ജില്ല തിരിച്ച്

ഇടുക്കി 4

കണ്ണൂർ 25

കാസർകോട് 7

കൊല്ലം 14

കോട്ടയം 7

കോഴിക്കോട് 16

മലപ്പുറം10

പാലക്കാട് 16

പത്തനംതിട്ട 1

തിരുവനന്തപുരം 12

വയനാട് 1

തൃശൂർ 22

എറണാകുളം 31

ആലപ്പുഴ 8