sadikh
31ന് സർവീസിൽനിന്ന് വിരമിക്കുന്ന ജി.എസ്.ടി അസി.കമ്മീഷനർ ഇ.എച്ച്. മുഹമ്മദ് സാദിഖ് മൂന്ന് മാസത്തെ ശമ്പളവിഹിതമായ 50000 രൂപ കൃഷി മന്ത്രി വി.എസ്. സുനിൽകുമാറിന് കൈമാറുന്നു

പനങ്ങാട്: ജി.എസ്.ടി അസി. കമ്മീഷണറായി 31ന് സർവീസിൽ നിന്ന് വിരമിക്കുന്ന പനങ്ങാട് സ്വദേശി ഇ,എച്ച്. മുഹമ്മദ് സാദിഖ്

50,000രൂപ മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസഫണ്ടിലേക്ക് സംഭാവനചെയ്തു. കുമ്പളം പഞ്ചായത്തിലെ ജീവകാരുണ്യപ്രവർത്തനരംഗത്ത് നിറസാന്നിദ്ധ്യമാണ് കലാസാസ്കാരികരംഗത്തും എം.ഇ.എസ്, തണൽ ഫൗണ്ടേഷൻ, ഫോർഎവർ, പനങ്ങാട് സൗത്ത് റെസിഡന്റ്സ് അസോസിയേഷൻ എന്നീ സംഘടനകളിലും കർമ്മനിരതനാണ് മുഹമ്മദ് സാദിഖ്. കളക്ടറേറ്റിൽ നടന്നചടങ്ങിൽ ഭാര്യ മട്ടാഞ്ചേരി എ.ഇ.ഒ വാഹിദ, മകൾ ഇ.എം. ഷർമ്മിള എന്നിവർക്കൊപ്പം

മന്ത്രി വി.എസ്. സുനിൽകുമാറിന് ചെക്ക് കൈമാറി.