കൊച്ചി: മേയ് മാസത്തെ റേഷൻ ഇ പോസ് മെഷീനിൽ വിരൽ പതിക്കുന്ന ബയോ മെട്രിക് സംവിധാനം മുഖേന ആയിരിക്കും വിതരണം ചെയ്യുക. ഇ പോസ് മെഷീനിൽ വിരൽ വയ്ക്കുന്നതിനു മുമ്പ് ഗുണഭോക്താവ് റേഷൻ കടയിലെ സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ചു കൈകൾ വൃത്തിയാക്കണം. ഗുണഭോക്താവ് നനഞ്ഞ കൈകൾ ഉപയോഗിച്ച് മെഷീനിൽ തൊടാൻ പാടില്ല.
ജില്ലയിലെ എല്ലാ റേഷൻ കടകളിലും സാനിറ്റൈസർ ലഭ്യമാക്കി. റേഷൻ കടകളിലും സോപ്പും വെള്ളവും സാനിറ്റൈസറും ഗുണഭോക്താക്കൾക്ക് സൗകര്യപ്രദമായി ഉപയോഗിക്കാൻ സജ്ജീകരിക്കും. റേഷൻ വ്യാപാരികളും ഗുണഭോക്താക്കളും സർക്കാർ നിർദ്ദേശിച്ച രീതിയിൽ സാമൂഹിക അകലം പാലിക്കേണ്ടതും മുഖാവരണം ധരിക്കേണ്ടതുമാണെന്ന് ജില്ലാ സപ്ളൈ ഓഫീസർ അറിയിച്ചു.