കിഴക്കമ്പലം: മറയൂർ ശർക്കര പോലെ മായമില്ലാത്ത ശർക്കര ഇനി കിഴക്കമ്പലത്തുകാർക്ക് രുചിക്കാം. ഇതിനായി സംസ്ക്കാരിക സംഘടനയായ ട്വന്റി20യുടെ നേതൃത്വത്തിൽ അമ്പുനാട് വാർഡിലെ മൂന്നര ഏക്കറിലെ കരിമ്പ് കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. 150 ടൺ കരിമ്പാണ് വിളവെടുക്കുന്നത്. ഇതിലൂടെ 6000 കിലോ ശർക്കരയാണ് കിഴക്കമ്പലത്തെ ഭക്ഷ്യ സുരക്ഷ മാർക്കറ്റ് വഴി പകുതി വിലയ്ക്ക് ലഭ്യമാക്കുന്നത്. ലോക്ക് ഡൗൺ ആരംഭിച്ചതോടെ കരിമ്പിൽ നിന്നു ശർക്കര ഉണ്ടാക്കുന്നതിനായി ഓർഡർ ചെയ്ത ഉപകരണം ലഭ്യമല്ലാതായോടെ പാലായിലെ മറ്റൊരു ഫാമിലാണ് ശർക്കര നിർമാണം തുടങ്ങിയത് .തുടർന്ന് കിഴക്കമ്പലത്ത് എത്തിച്ച് പായ്ക്ക് ചെയ്താണ് വിൽപനയ്ക്ക് എത്തിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ കരിമ്പ് കൃഷി വിജയമാതോടെ അടുത്ത ഘട്ടത്തിൽ 15 ഏക്കർ തരിശു ഭൂമിയിൽ കൃഷി ചെയ്യുമെന്ന് ട്വന്റി20 ചീഫ് കോ ഓർഡിനേറ്റർ സാബു.എം.ജേക്കബ് പറഞ്ഞു.
ഹരിത കിഴക്കമ്പലം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ മാളിയേക്കമോളം, അമ്പുനാട് വാർഡുകളിലാണ് കൃഷി
. തരിശുപാടം വനിതാ കർഷക കൂട്ടായ്മ കൃഷിക്ക് അനുയോജ്യമാക്കി മാറ്റി
പ്രളയം മൂലം പ്രദേശത്തെ വാഴ, പയർ കൃഷി വൻതോതിൽ നശിച്ചു
നഷ്ടസാദ്ധ്യത ഭയന്ന് എന്തു കൃഷി ചെയ്യുമെന്ന ആശയക്കുഴപ്പത്തിനിടെയാണ് കരിമ്പു കൃഷി