കൊച്ചി : കള്ള് ഷാപ്പുകൾ തുറക്കാനുള്ള സർക്കാർ തിരുമാനം പിൻവലിക്കണമെന്ന് മഹിളാ ഐക്യവേദി ജില്ലാ സമിതി യോഗം ആവശ്യപ്പെട്ടു. മദ്യം ഇല്ലെങ്കിലും മലയാളിക്ക് ഒന്നും സംഭവിക്കില്ലെന്ന് കൊവിഡ് കാലം തെളിയിച്ചു. വീടിനുള്ളിൽ ഒതുങ്ങിക്കൂടിയ മദ്യപർ മദ്യംകിട്ടാതെ ഡീ അഡിക്ഷൻ സെന്ററിലോ മാനസിക ആരോഗ്യകേന്ദ്രത്തിലോ ആയില്ല. മഹാമാരി നൽകിയ അവസരമുപയോഗിച്ച് കേരളത്തെ സമ്പൂർണ മദ്യമുക്തമാക്കണം.
വീഡിയോ കോൺഫറൻസ് വഴി നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഷീജ ബിജു അദ്ധ്യക്ഷയായി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ബിന്ദു മോഹൻ, കബിത അനിൽകുമാർ, സുജലാലു എന്നിവർ സംസാരിച്ചു.