കൊച്ചി: ആശ്വസിക്കാം, ഇന്നലെ ജില്ലയിൽ പുതിയ കൊവിഡ് രോഗികളില്ല. നിലവിൽ മൂന്നു രോഗികളാണ് ചികിത്സയിലുള്ളത്. രണ്ടുപേർ എറണാകുളം മെഡിക്കൽ കോളേജിലും ഒരാൾ സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സയിൽ.
ഇന്നലെ 251 പേരെക്കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 45 പേരെ ഒഴിവാക്കി. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1802 ആയി. ഇതിൽ 15പേർ ഹൈറിസ്‌ക് വിഭാഗത്തിലും 1787 പേർ ലോ റിസ്‌ക് വിഭാഗത്തിലുമാണ്. ഇന്നലെ 16 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
ഐസൊലേഷൻ
ആകെ: 1833
വീടുകളിൽ: 182
ആശുപത്രി: 31
മെഡിക്കൽ കോളേജ്: 11
കരുവേലിപ്പടി താലൂക്ക് ആശുപത്രി: 03
സ്വകാര്യ ആശുപത്രി: 17
റിസൽട്ട്
ആകെ: 58
പോസിറ്റീവ് :00
ലഭിക്കാനുള്ളത്: 55
ഇന്നലെ അയച്ചത്: 51
ഡിസ്ചാർജ്
ആകെ: 11
മെഡിക്കൽ കോളേജ്: 05
സ്വകാര്യ ആശുപത്രി: 06