ആലുവ: അന്യസംസ്ഥാനത്ത് കുടുങ്ങിയ മലയാളികളെയും വിദ്യാർത്ഥികളെയും നാട്ടിലെത്തിക്കുക, പ്രവാസികൾക്ക് സാമ്പത്തിക സഹായം അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.യു ആലുവയിൽ പത്ത് കേന്ദ്ര സംസ്ഥാന ഓഫീസുകൾക്ക് മുന്നിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു.
ആലുവ വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ നിയോജകമണ്ഡലം തല സമരത്തിൽ പ്രസിഡന്റ് അൽ അമീൻ അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ പി.എച്ച്. അസ്‌ലം, അജ്മൽ ആലുവ, ജില്ലാ സെക്രട്ടറി സഹൽ, ആൽബിൻ നെൽസൺ, അബ്ദുൽ വഹാബ് എന്നിവർ പങ്കെടുത്തു. ആലുവ സിവിൽ സ്റ്റേഷൻ, കീഴ്മാട് ഗ്രാമപഞ്ചായത്ത്, ചൊവ്വര പോസ്റ്റ് ഓഫീസ്, ശ്രീമൂലനഗരം വില്ലേജ് ഓഫീസ്, കാഞ്ഞൂർ വില്ലേജ് ഓഫീസ്, എടത്തല ഗ്രാമപഞ്ചായത്ത്, ചെങ്ങമനാട് ഗ്രാമപഞ്ചായത്ത്, നെടുമ്പാശ്ശേരി വില്ലേജ് ഓഫീസ്, ചൂർണ്ണിക്കര വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലുമാണ് നിൽപ്പ് സമരങ്ങൾ നടന്നത്.