കൊച്ചി: മതപരമായ അവഹേളനങ്ങൾ ഉണ്ടാക്കുന്ന തരത്തിലുള്ള നിരവധി വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ വരുന്നത് ചൂണ്ടിക്കാട്ടി ഇക്കാര്യത്തിൽ നടപടിയെടുക്കാൻ സ്ഥിരം സംവിധാനമുണ്ടാകണമെന്നാവശ്യപ്പെട്ട് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ സംസ്ഥാനസമിതി ഡി.ജി.പിക്ക് പരാതി നൽകി. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആന്റണി നോറോണ, ജനറൽ സെക്രട്ടറി ഷെറി.ജെ.തോമസ് എന്നിവരാണ് പരാതി നൽകിയത്.