മൂവാറ്റുപുഴ: ലോക്ക് ഡൗണിനെ തുടർന്ന് ഇതരസംസ്ഥാനത്ത് നിന്നുമെത്തി ചെക്ക് പോസ്റ്റുകൾ കുടുങ്ങി കിടക്കുന്നവരെ വീടുകളിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകി. ഇതതര സംസ്ഥാനങ്ങളിൽ കുടുങ്ങിപോയവർക്ക് നാട്ടിലേയ്ക്ക് തിരികെ വരുവാൻ പാസ് നൽകുന്നതിൽ വിമുഖത കാണിക്കുന്ന ജില്ലാ ഭരണകൂടത്തിന്റെ നിലപാട് തിരുത്തണം. റെഡ് സോണിൽ നിന്നും പാസ് അനുവദിക്കില്ല എന്ന തീരുമാനം മുഖ്യമന്ത്രിയുടെ പ്രഖ്യാപിത തീരുമാനത്തിന് എതിരാണ്. ഹൗസ് ക്വാറന്റൈനിൽ പോകുമെന്ന് ഉറപ്പാക്കി പാസ് അനുവദിക്കണമെന്ന നിർദ്ദേശം നടപ്പിലാക്കുവാൻ കളക്ടർ തയ്യാറാകണമെന്നും അരുൺ ആവശ്യപ്പെട്ടു.