മൂവാറ്റുപുഴ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടിക്കെതിരെ മൂവാറ്റുപുഴയിൽ എ.ഐ.ടി.യു.സി സമരം നടത്തി.കൊവിഡു കാലത്തും തൊഴിലാളി ദ്രോഹ നടപടികളുമായി മുന്നോട്ട് പോകുന്ന നരേന്ദ്ര മോഡി സർക്കാരിന്റെ പുതിയ തൊഴിലാളി വിരുദ്ധ നടപടിയായ തൊഴിയിൽ സമയം 12 മണിക്കൂറാക്കുന്ന തീരുമാനത്തിനെതിരെ എ. ഐ. ടി. യു.സി ദേശവ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി മൂവാറ്റുപുഴയിൽ നടത്തിയ സമരം എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മറ്റി അംഗം കെ.എ. നവാസ് ഉദ്ഘാടനം ചെയ്തു. കെ.എ.സനീർ അദ്ധ്യക്ഷത വഹിച്ചു. ഇ.കെ.സുരേഷ്, പോൾ പൂമറ്റം, കെ.കെ.ശശി എന്നിവർ സംബന്ധിച്ചു. സമരം ചെയ്ത പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.