മൂവാറ്റുപുഴ: പെട്രോൾ, ഡീസൽവില കുറക്കാത്തതിനെതിരെ മൂവാറ്റുപുഴയിൽ ഐ.എൻ.ടി.യു.സിയുടെ പ്രതിഷേധസമരം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ പ്രതിഷേധസമരം ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് പി.എം. ഏലിയാസ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രതിപക്ഷനേതാവ് കെ.എ. അബ്ദുൽ സലാം, ഹനീഫ രണ്ടാർ, ജബ്ബാർ മുളവൂർ, രാജേഷ് പി.കെ, നവാസ് എന്നിവർ സംസാരിച്ചു.