അങ്കമാലി: വീട്ടുമുറ്റത്തെ കിണറ്റിൽ വീണ ആളെ ഫയർഫോഴ്‌സ്‌ രക്ഷപ്പെടുത്തി.മേയ്ക്കാട് താന്നിക്കപ്പിള്ളി ടി. കെ. ഗോപനെയാണ്( 57) അങ്കമാലി ഫയർഫോഴ്‌സ് രക്ഷപ്പെടുത്തിയത്. കഴുത്തിന് പരിക്കേറ്റ ഗോപനെ ഫയർഫോഴ്‌സ് ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിലാക്കി.വെള്ളമില്ലാത്ത 40 അടിയോളം താഴ്ച്ചയുള്ള കിണറിലാണ് വീണത്. വീട്ടുമുറ്റത്ത് തന്നെയുള്ള കിണറിന്റെ ആൾമറയുടെ പൊക്ക കുറവാണ്. ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ അനിൽ മോഹൻ കിണറിലിറങ്ങി നെറ്റിന്റെ സഹായത്തോടെ കരക്ക് കയറ്റി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പൗലോസിന്റെ നേതൃത്വത്തിലെത്തിയ ഫയർഫോഴ്‌സ് സംഘത്തിൽ സേനാംഗങ്ങളായ എൻ.കെ.സോമൻ,സി. ജി. സിദ്ധാർത്ഥൻ, എം.വി.വിൽസൺ, അനിൽ മോഹൻ, ആർ.ദർശക്, റെനീഷ്, സുധീഷ്, ഷിഫിൻ എന്നിവരുണ്ടായിരുന്നു.