കൊച്ചി: പിറവം റോഡ് പെർമനന്റ് റോഡ് സെക്ഷനിലെ ട്രാക്ക്മാൻ കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് നിർത്തിവെച്ച ട്രാക്ക് മെയിന്റനൻസ് ജോലികൾ ഉടൻ പുനരാരംഭിക്കുമെന്ന് ദക്ഷിണ റെയിൽവേ സീനിയർ ഡിവിഷണൽ എൻജിനീയർ അറിയിച്ചു. ട്രാക്ക്മാൻ കൊവിഡ് നെഗറ്റീവ് ആകുകയും സമ്പർക്കത്തിൽ ഉള്ളവരുടെ നിരീക്ഷണകാലാവധി പൂർത്തിയാകുകയും ചെയ്ത സാഹചര്യത്തിലാണ് ജോലികൾ വീണ്ടും ആരംഭിക്കുന്നത്‌.