തോപ്പുംപടി: കൊറോണ രോഗഭീതിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒന്നരമാസമായി അടച്ചുപൂട്ടിയ മട്ടാഞ്ചേരി ഹാർബർപാലം ഇളവുകൾ അനുവദിച്ചതിനെ തുടർന്ന് തുറന്നുകൊടുത്തതോടെ ബി.ഒ.ടി പാലത്തിലെ തിരക്ക് കുറഞ്ഞു. ഇതുമൂലം കാർ, ടൂവീലർ എന്നിവ ഹാർബർപാലം വഴിയാണ് കടന്നുപോകുന്നത്. പാലം തുറന്നതോടെ കാൽ നടയാത്രക്കാരും പ്രഭാതസവാരിക്കാരും ഇതുവഴിയാണ് സഞ്ചരിക്കുന്നത്. ഇതോടെ തോപ്പുംപടി ഭാഗത്തെ ഗതാഗതക്കുരുക്കിന് പരിഹാരമായി.

ബി.ഒ.ടി പാലത്തിൽ റോഡിന്റെ ഒരുഭാഗം അടച്ച് പൂട്ടിയായിരുന്നു നേരത്തെ വാഹനങ്ങളെ കടത്തിവിട്ടിരുന്നത്.