തൃക്കാക്കര : തൃക്കാക്കര സ്റ്റേഷനിലെ എല്ലാ പൊലീസുകാർക്കും വരാപ്പുഴ ദയ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഹോർലിക്സ് വിതരണം ചെയ്തു. സൊസൈറ്റി രക്ഷാധികാരി ജലീൽ താനത്ത് തൃക്കാക്കര സ്റ്റേഷൻ ഇൻസ്‌പെക്ടർ ആർ. ഷാജുവിന് കൈമാറി ഉദ്ഘാടനം ചെയ്തു. റോബിൻ ജോസഫ്, ചിനോഷ് അഗസ്റ്റിൻ, തൃക്കാക്കര നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജോ ചിങ്ങംതറ തുടങ്ങിയവർ പങ്കെടുത്തു