തൃപ്പൂണിത്തുറ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഉദയംപേരൂർ ശ്രീനാരായണ മരണാനന്തര സഹായനിധി ഇരുപത്തയ്യായിരം രൂപ നൽകി. പ്രസിഡന്റ് ബേബി മാനാറ്റിൽ അഡ്വ. എം. സ്വരാജ് എം.എൽയ്ക്ക് തുക കൈമാറി. എം.എം. രമേശൻ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ പതിനായിരം രൂപയും എം.എൽ.എയ്ക്ക് നൽകി.