കൊച്ചി: പെട്രോൾ, ഡീസൽ വില വർദ്ധനയുടെ ഗുണം സാധാരണക്കാർക്ക് ലഭിക്കില്ലെന്നും വൻകിട കോർപ്പറേറ്റുകൾക്ക് ലാഭം കൊയ്യാൻ മാത്രമേ കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം സഹായിക്കുകയുള്ളുവെന്നും ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ് കെ.കെ.ഇബ്രാഹിംകുട്ടി പറഞ്ഞു. ഇന്ധന വില വർദ്ധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി യുടെ ആഭിമുഖ്യത്തിൽ എറണാകുളം സൗത്ത് ബി.എസ്.എൻ.എൽ ഓഫീസിനു മുൻപിൽ നടന്ന സമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ ജനറൽ സെക്രട്ടറി ടി.കെ.രമേശൻ അദ്ധ്യക്ഷനായി. ഭാരവാഹികളായ സൈമൺ ഇടപ്പള്ളി, എ.എൽ.സക്കീർ ഹുസൈൻ, കെ.വി.അരുൺ കുമാർ, ആന്റണി പട്ടണം , ആൽബി വൈറ്റില എന്നിവർ സംസാരിച്ചു.