കടയിരുപ്പ്: ഐക്കരനാട് പഞ്ചായത്തിൽ തരിശുപാടം കൃഷിയോഗ്യമാക്കുന്നതിന്റെ മുന്നോടിയായി നീരൊഴുക്കിന് തോടുകളുടെ ആഴം കൂട്ടുന്നു. സി.വി.ജെ ഗ്രാമോദയയുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം സിന്തൈറ്റ് മാനേജിംഗ് ഡയറക്ടർ വിജു ജേക്കബ് നിർവഹിച്ചു.5,7,8 വാർഡുകളിലെ നെൽകൃഷി വികസനത്തിനാണ് തോട് ആഴം കൂട്ടി നീരൊഴുക്ക് വർദ്ധിപ്പിക്കുന്നത്.പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാജു, സാജു കീപ്പട പാടശേഖരസമതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.