രാമമംഗലം: രാമമംഗലം സെൻറ് ജേക്കബ്സ് ക്നാനായ വലിയപള്ളിയുടെ ഇടവം 1 പ്രധാന പെരുന്നാൾ മെയ് 13, 14 തീയതികളിൽ നടക്കും. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഗവൺമെൻറിൻറെ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് പെരുന്നാൾ നടത്തുന്നത്.

ചടങ്ങുകൾ മാത്രമായിട്ടാണ് ആഘോഷങ്ങൾ. നാളെ വൈകിട്ട് 5 മണിക്ക് പതാക ഉയർത്തൽ,മേമ്മന കുടുംബത്തിന് നൽകി വരുന്ന അഞ്ചേകാലും കോപ്പും നൽകുന്നതിനെ തുടർന്ന് സന്ധ്യാ പ്രാർത്ഥനയും പ്രസംഗവും തുടർന്ന് കുരിശിൽ ധൂപ പ്രാർത്ഥനയും നടത്തും. പ്രധാന പെരുന്നാൾ ദിനമായ 14 നു രാവിലെ പ്രഭാത പ്രാർത്ഥനയെ തുടർന്ന് പെരുന്നാൾ കുർബാന പള്ളിക്ക് ചുറ്റും പ്രദക്ഷിണം എന്നിവ നടക്കും. തുടർന്ന് കൊടിയിറക്കലോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും. ചടങ്ങുകൾ ഫേസ്ബുക്കിലും യൂട്യുബിലും ലൈവായി സംപ്രേഷണം ചെയ്യുന്നുണ്ട്.മോർ യാക്കോബ് ശ്ലീഹായുടെ തക്സ എഴുന്നിള്ളിപ്പിന് ഓൺലൈനിലൂടെ പേരുകൾ നൽകാവുന്നതാണ് എന്നു വികാരി ഫാ ഏലിയാസ്‌ ഇലവൻകുളം അറിയിച്ചു.