പിറവം: തൊഴിൽ നിയമ ഭേദഗതിക്ക് എതിരെയും പെടോൾ-ഡീസൽ വില വർദ്ധനവിനെതിരെയും കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും എ.ഐ.ടി.യു.സി.ദേശീയ കൗൺസിൽ ആഹ്വാനം ചെയ്ത പ്രതിഷേധ ദിനചരണം പിറവം മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തി. പിറവത്തെ പ്രതിഷേധ ധർണ ജില്ല സെക്രട്ടറി കെ.എൻ.ഗോപി ഉദ്ഘാടനം ചെയ്തു.സി.എൻ.സദാമണി, കെ.സി.തങ്കച്ചൻ, ജൂലി സാബു, മുരളി മരങ്ങോലത്ത് എന്നിവർ നേതൃത്വം നൽകി.തിരുമാറാടി പഞ്ചായത്തിലെ മണ്ണത്തൂരിൽ നടന്ന പ്രതിഷേധ ധർണ നിയോജക മണ്ഡലം സെക്രട്ടറി എം.എം.ജോർജ് ഉദ്ഘാടനം ചെയ്തു.എം.ആർ.പ്രസാദ്, ടി.സി.തങ്കച്ചൻ, രാജേഷ് ജോസഫ്, പി.യൂ.ഏലിയാസ്, പി. എസ്. ജോണി എന്നിവർ നേതൃത്വം നൽകി. സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചാണ് പ്രതിഷേധo സംഘടിപ്പിച്ചത്.