കൊച്ചി: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്ക് വേണ്ടി 200 പി.പി.ഇ കിറ്റുകൾ നൽകി. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കെ.എസ്.ടി. എ സംസ്ഥാന വൈസ് പ്രസിഡന്റ് എൽ മാഗി കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകു മാറിന് കിറ്റുകൾ കൈമാറി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ആദ്യഘട്ടത്തിൽ എറണാകുളം ജനറൽ ആശുപത്രിക്കും വിവിധ താലൂക്ക് ആശുപത്രികൾക്കും മാസ്ക്, ഹാൻഡ് വാഷ്, സാനിറ്റൈസർ എന്നിവയും കെ.എസ്.ടി.എ നൽകിയിരുന്നു. സംസ്ഥാനത്ത് 24 ലക്ഷം രൂപ വിലവരുന്ന 4000 കിറ്റുകളാണ് കെ.എസ്.ടി.എ ആരോഗ്യ വകുപ്പിന് ഇതുവരെ നൽകിയത്.സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ വി ബെന്നി, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.ജെ ഷൈൻ കെ.എസ് മാധുരീ ദേവി, ജില്ലാ ട്രഷറർ ഏലിയാസ് മാത്യു, ജോസ് പെറ്റ് ജേക്കബ്ബ് എന്നിവർ പങ്കെടുത്തു.