morcha
10 ലക്ഷം ഫല വൃക്ഷ തൈ ഒരുക്കൽ പദ്ധതിയുടെ ഉദ്ഘാടനം എം.ആശിഷ് നിർവഹിക്കുന്നു

കൊച്ചി : ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് കിസാൻമോർച്ച സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലുമായി 10 ലക്ഷം ഫലവൃക്ഷത്തൈകൾ നടും. പദ്ധതിക്കായുള്ള തൈകളുടെ വിത്തുമുളപ്പിക്കൽ ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനം എടക്കാട്ടുവയൽ പഞ്ചായത്തിലെ വട്ടപ്പാറയിൽ കർഷകനായ കെ.ആർ. ശശിയെക്കൊണ്ട് വിത്തുപാകിച്ച് കിസാൻമോർച്ച സംസ്ഥാന സെക്രട്ടറി എം. ആശിഷ് നിർവഹിച്ചു. കിസാൻമോർച്ച ജില്ലാ പ്രസിഡന്റ് വി.എസ് സത്യൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. ഉണ്ണിക്കൃഷ്ണൻ, കെ.ആർ. ശശി എന്നിവർ പങ്കെടുത്തു