ആലുവ: ലൈബറി റോഡിൽ ശ്രീവിനായക് വീട്ടിൽ പരേതനായ എസ്. ഗണപതി അയ്യരുടെ (എഫ്.എ.സി.ടി) ഭാര്യ പി.ആർ. ശാരദാംബാൾ (81 റിട്ട. പി.ഡബ്ല്യു.ഡി) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് യു.സി കോളേജിന് സമീപം ബ്രാഹ്മണസമാജം ശ്മശാനത്തിൽ. മക്കൾ: സി.ജി. സുബ്രഹ്മണ്യൻ (പാലക്കാട് ജില്ലാ പഞ്ചായത്ത് ഡിവിഷണൽ അക്കൗണ്ടന്റ് ), സി.ജി. രംഗനാഥ് (ബഹറിൻ). മരുമക്കൾ: ജയലക്ഷ്മി (ആലുവ അർബൻ സഹകരണ ബാങ്ക്), ശാന്തി.