police
വീടാക്രമണ കേസിലെ പ്രതികളായ അഭിജിത്ത്, എബിൻ, എസ്റ്റിൻ, അലൻ എന്നിവർ

അങ്കമാലി: അങ്കമാലി ഭാവനനഗറിൽ മട്ടത്ത് സുരേന്ദ്രന്റെ മക്കളായ രാഘുൽ, അർജുൻ എന്നിവരെ വീട്ടിൽകയറി ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. അങ്കമാലി കാഞ്ഞിരത്തിങ്കൽ എസ്റ്റിൻ (20), തൊടുപുഴ കാഞ്ഞാർ കുന്നുംപുറത്ത് അഭിജിത്ത് (20), പാലിയേക്കര തച്ചിൽ അലൻ (20), മേയ്ക്കാട് പാറയ്ക്കൽ എബിൻ (20) എന്നിവരെയാണ് അങ്കമാലി പൊലീസ് തൊടുപുഴയിൽ നിന്നു പിടികൂടിയത്.

വീടിനു സമീപത്തെ കഞ്ചാവ് ഉപയോഗം പൊലീസിനെ അറിയിച്ചതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സ്റ്റേഷൻ ഇൻസ്പെക്ടർ സിൽവസ്റ്റർ, എസ്‌.ഐ ജി. അരുൺ, ഉദ്യോഗസ്ഥരായ പ്രമോദ്, റോണി അഗസ്റ്റിൻ, ജീമോൻ, ബെന്നി എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.