-
നഴ്‌സസ് ദിനത്തോട്അനുബന്ധിച്ച് അങ്കമാലി നഗരസഭ അദ്ധ്യക്ഷ എം.എ.ഗ്രേസി നഴ്‌സുമാരെ. ആദരിക്കുന്നു.

അങ്കമാലി: നഴ്‌സസ് ദിനത്തോടനുബന്ധിച്ച് താലൂക്കാശുപത്രിയിലെ നഴ്‌സുമാരെയും ആരോഗ്യ പ്രവർത്തകരെയും നഗരസഭയുടെ നേതൃത്വത്തിൽ പൊന്നാടയും പൂക്കളും നൽകി ആദരിച്ചു. ചെയർപേഴ്‌സൺ എം.എ. ഗ്രേസി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എം.എസ്. ഗിരീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.കെ. കുട്ടപ്പൻ, ആരോഗ്യകാര്യസ്ഥിരം സമിതി അദ്ധ്യക്ഷ പുഷ്പമോഹൻ, സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ.കെ. സലി, മുൻ വൈസ് ചെയർമാൻ സജി വർഗീസ്, യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ റീത്തപോൾ, ആരോഗ്യകാര്യ വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ ടി. വൈ. ഏല്യാസ്, കൗൺസിലർമാരായ രേഖശ്രീജേഷ്, ലീല സദാനന്ദൻ, ഷെൽസി ജിൻസൻ, നഗരസഭ സെക്രട്ടറി ബീന എസ് കുമാർ, മെഡിക്കൽ സൂപ്രണ്ട് ഡോ. നസീമ നജീബ്, നഗരസഭ ഹെൽത്ത് സൂപ്പർവൈസർ എ.എം. അശോകൻ, സ്റ്റാഫ്നഴ്‌സ് കുഞ്ഞുമോൾ ഷൈജൻ തുടങ്ങിയവർ സംസാരിച്ചു.