കോതമംഗലം:കോവിഡ് പ്രതിസന്ധിയിൽ കർഷകർക്ക് ആശ്വാസ പദ്ധതികളുമായി എന്റെ നാട് ജനകീയ കൂട്ടായ്മ അഗ്രി ഫെസ്റ്റ് സംഘടിപ്പിച്ചു കൊണ്ട് പ്ലാവ്, മാവ്, റം ബുട്ടാൻ തുടങ്ങിയ തൈകൾ സബ്സിഡി നിരക്കിൽ വിതരണംം ചെയ്യും. ആദ്യഘട്ടത്തിൽ 1000 തൈകൾ വിതരണം ചെയ്യും.കർഷകർ ഉത്പാതിപ്പിക്കുന്ന ഉല്പന്നങ്ങൾ കാർഷിക വിപണന കേന്ദ്രം വഴി സംഭരിക്കും. അതിലൂടെ കർഷകർക്ക് ഉയർന്ന വില ലഭ്യമാക്കാൻ കഴിയും. തക്കാളി, മുളക്, വെണ്ട, കോളി ഫ്ലവർ , ചീര, പയർ തുടങ്ങിയ പച്ചക്കറിതൈകളും വിത്തുകളും മെയ് 20 മുതൽ സൗജന്യമായി വിതരണം ചെയ്യും.പ്രിവിലേജ് കാർഡ് ഉടമകൾ നാം അംഗങ്ങൾ എന്നിവർക്ക് 10000 രൂപ പലിശരഹിത വായ്പയായി നൽകും. 1000 രൂപ വീതം 10 മാസം കൊണ്ട് തിരിച്ചടച്ചാൽ മതി 25000 രൂപ വരെ സ്വർണ്ണ പണയ വായ്പ പലിശ കൂടാതെ രണ്ട് മാസത്തേക്ക് നൽകും. ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു ഏക്കർ സ്ഥലത്ത് കൃഷി ചെയ്യുന്ന കർഷകന് 5000 രൂപ സബ്സിഡി നൽകും. ഏത്ത വാഴ കണ്ണുകൾ പകുതി വിലക്ക് വിതരണം ചെയ്യും. പാട്ട വ്യവസ്ഥയിൽകൃഷി ഏറ്റെടുത്ത് നടത്തുവാൻ കർഷകർക്ക് പലിശരഹിത വായ്പ നൽകാനും മൂല്യവർദ്ധിത ഉത്പന്നങ്ങൾ സംഭരിച്ച് ഉത്പന്നങ്ങളാക്കി വിപണിയിൽ എത്തിക്കുമെന്ന് എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം അറിയിച്ചു.