കോതമംഗലം: കോഴിപ്പിള്ളി - അടിവാട്-പോത്താനിക്കാട് റോഡ് ആധുനിക രീതിയിൽ നവീകരിക്കുന്നു.പിടവൂർ മുതൽ മാവുടി സ്കൂൾപടി വരെയുള്ള നാല് കിലോമീറ്റർ ദൂരമാണ് ആധുനിക നിലവാരത്തിൽ നവീകരിക്കുന്നത്. പ്രളയവും തുടർന്ന് വന്ന ലോക്സഭാ തിരഞ്ഞെടുപ്പും തുടർച്ചയിൽ കോൺട്രാക്ടർമാർ വർക്ക് ഏറ്റെടുക്കാൻ തയ്യാറാകാതിരുന്നതും പിന്നീട് ഉണ്ടായ ലോക്ക് ഡൗൺപ്രഖ്യാപനവും നിർമ്മാണ പ്രവർത്തനങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിച്ചു. നിലവിലുണ്ടായിരുന്ന പ്രശ്നങ്ങളെല്ലാം പരിഹരിച്ചതായും പ്രസ്തുത പ്രവർത്തിക്കായി രണ്ട് കോടി രൂപയാണ് അനുവതിച്ചിട്ടുള്ളതെന്നും കോവിഡ് 19 ന്റെ പശ്ചാതലത്തിൽ ഉദ്ഘാടന ചടങ്ങുകൾ ഒഴിവാക്കി നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചതായും ആൻറണി ജോൺ എം.എൽ.എ അറിയിച്ചു.