കിഴക്കമ്പലം: നഴ്സസ് ദിനത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായ നഴ്സുമാരെ മധുര പലഹാരങ്ങൾ നല്കി ജെ.സി.ഐ പള്ളിക്കര ആദരിച്ചു. പള്ളിക്കര കുമാരപുരം സർക്കാർ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ജെ.സി.ഐ പള്ളിക്കര പ്രസിഡന്റ് ലിജു സാജു ,സെക്രട്ടറി കെ.എച്ച് ഇബ്രാഹിം ,വൈസ് പ്രസിഡന്റ് സണ്ണി വർഗ്ഗീസ് ,ഡോ. സുനിത കുമാരി ,നഴ്‌സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകരും പങ്കെടുത്തു.