കോതമംഗലം: വിദേശത്തു നിന്നും ഇതര സംസ്ഥാന റെഡ് സോൺ മേഘലകളിൽ നിന്നും നാട്ടിൽ മടങ്ങിയെത്തുന്നവർക്കായി ചേലാട് മാർ ഗ്രിഗോറിയോസ് ദന്തൽ കോളേജിൽ സജ്ജജമാക്കിയിട്ടുള്ള കേന്ദ്രത്തിലേക്ക് ആവശ്യമായ ഗ്ലൗസ്, മാസ്ക്ക്, സാനിറ്റൈസർ തുടങ്ങിയ പ്രതിരോധ കിറ്റ് റെഡ്ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ബ്രാഞ്ച് നൽകി. ചെയർമാൻ ജോർജ്ജ് എടപ്പാറ പിണ്ടിമന പഞ്ചായത്ത്ത്ത് പ്രസിഡന്റ് ജെയ്സൺ ദാനിയേലിന് കിറ്റ് കൈമാറി. പഞ്ചായത്ത് സെക്രട്ടറി കെ.എം.മൈദീൻ, വില്ലേജ് ഓഫീസർ പോൾ വർഗീസ്, ദന്തൽ കോളേജ് അഡ്മിനിസ്ട്രേറ്റർ എൽദോ ഐസക്, ബിനോയി തോമസ്, പി.വി. എൽദോ തുടങ്ങിയവർ പങ്കെടുത്തു.