bjp
വാഴക്കുളം പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ എല്ലാ വീടുകളിലും മാസ്‌കുകൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ബി.ജെ.പി.ജില്ലാ ജനറൽ സെക്രട്ടറി എം.എ. ബ്രഹ്മരാജ് നിർവഹിക്കുന്നു

കിഴക്കമ്പലം: വാഴക്കുളം പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ എല്ലാ വീടുകളിലും മാസ്‌കുകൾ വിതരണം ചെയ്തു. ബി.ജെ.പി.ജില്ലാ ജനറൽ സെക്രട്ടറി എം.എ. ബ്രഹ്മരാജ് ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ അദ്ധ്യക്ഷൻ ജി.നാരായണപിള്ളയുടെ ഭാര്യ അംബിക അമ്മക്കാണ് നല്കിയത്. വാർഡിലെ നാനൂറോളം വീടുകളിലെ രണ്ടായിരത്തോളം അംഗങ്ങൾക്ക് മാസ്‌കുകൾ നല്കി. കുന്നത്തുനാട് നിയോജക മണ്ഡലം പ്രസിഡന്റ് കെ.ആർ കൃഷ്ണകുമാർ,ശ്രീകാന്ത് പുത്തനില്ലം,പ്രസന്ന വാസുദേവൻ, ശ്രീജലാൽജി, ബിജു നിരവത്ത്, കെ.എ ൻ ബാബു, കെ.ആർ നാരായണൻ നായർ,യദുകൃഷ്ണൻ, രാഹുൽ ഹരിദാസ് എന്നിവർ നേതൃത്വം നൽകി.